ഒരു വലിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സതാംപ്ടണിലെ ദ റോസ് ബൗള്‍ സ്റ്റേഡിയം വേദിയാകും . കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം നടത്തുന്നത് .
ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ മത്സരം. കാണികളെ മാറ്റിനിര്‍ത്തിയുള്ള മത്സരങ്ങള്‍ ലൈവ് സംപ്രേക്ഷണവും ഓണ്‍ലൈന്‍ സ്ട്രീമിംഗും നടക്കുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സോണി ചാനലിനാണ് ഇസിബി കരാര്‍ നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് ആവേശം പകരാന്‍ കാണികളുടെ ആരവങ്ങളും കയ്യടികളും സ്പീക്കറിലൂടെ സ്റ്റേഡിയത്തില്‍ കേള്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ടെസ്റ്റിനുവേണ്ടിയുള്ള വെസ്റ്റിന്‍ഡീസ് ടീം ഒരു മാസംമുമ്പ് ഇംഗ്ലണ്ടിലെത്തിയിരുന്നു. മൂന്നാഴ്ചത്തെ ക്വാറന്റീനും അതിനുശേഷം പരിശോധനയും പൂര്‍ത്തിയാക്കിയാണ് ടീം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിനിടെ ബൗളര്‍മാര്‍ പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കളിക്കാര്‍ തമ്മില്‍ കൈകൊടുക്കലും കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഉണ്ടാകില്ല. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ കോവിഡ് ലക്ഷണം കാണിച്ചാല്‍ ഇതേ സ്ഥാനത്ത് കളിക്കാന്‍ പറ്റിയ പകരക്കാരനെ ഇറക്കാം.
വെസ്റ്റ്ഇന്‍ഡീസിന് ഇത് കടുത്ത പോരാട്ടമാണെന്നും ടീമിന് അഞ്ച് ദിവസം പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും മുന്‍ വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താനാണ് നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ 146 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എന്നാല്‍ വെസ്റ്റന്‍റീസിന് ഇതുവരെ പട്ടികയില്‍ ഇടംപിടിക്കാനായിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ നടക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.