Breaking News

നിരോധനം നീക്കി, അയക്കൂറ ഇനി ബഹ്റൈനിലെ വിപണിയിൽ സജീവമാകും.

മനാമ : രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന. വരും ദിവസങ്ങളിൽ വിപണിയിൽ നെയ്മീൻ, അയക്കൂറ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മത്സ്യം യഥേഷ്ടം ലഭിക്കും.
ബഹ്റൈന്റെ സമുദ്രാതിർത്തിയിൽ  കിങ് ഫിഷ് ഇനത്തിലെ  മത്സ്യബന്ധനത്തിനുള്ള നിരോധനം നീക്കുന്നതിനൊപ്പം പൊതു ഇടങ്ങളിൽ അവയുടെ വിൽപ്പനയ്ക്കും വിപണനത്തിനുമുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്തതായി  സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് അതോറിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് പ്രഖ്യാപിച്ചു. പ്രജനനകാലത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സ്യബന്ധനത്തിന് നിരോധനം ഏർപെടുത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.