മനാമ : ഇന്ത്യൻ കമ്പനിയായ എയ്റോലം ഗ്രൂപ്, ബഹ്റൈനിൽ 14 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തും. കെമിക്കൽ ക്രോസ്ലിങ്ക്ഡ് ക്ലോസ്ഡ് സെൽ പോളിയോലിഫിൻ ഫോം നിർമിക്കുന്ന കമ്പനിയാണിത്. ബിൽഡിങ് ഇൻസുലേഷനാണ് ഈ ഉൽപന്നം ഉപയോഗിക്കുന്നത്. ഹിദ്ദിലെ സൽമാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ സ്ഥാപനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു.എയ്റോലമിന്റെ ആദ്യത്തെ അന്താരാഷ്ട്ര പ്ലാന്റാണ് ഇത്. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (മെന) മേഖലയിലുടനീളം ബിൽഡിങ് ഇൻസുലേഷന്റെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് കമ്പനി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
സൗദി അറേബ്യയിലും യു.എ.ഇയിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ 7.01 ശതമാനം പ്രതിവർഷ വളർച്ചനിരക്ക് പ്രതീക്ഷിക്കുന്നു. എയ്റോലമിന്റെ ബഹ്റൈൻ പ്ലാന്റ് ഈ ആവശ്യം നിറവേറ്റും. ഗ്രീൻഫീൽഡ് പദ്ധതിയാണ് ഹിദ്ദിൽ ഒരുങ്ങുന്നത്. അടുത്തവർഷം അവസാനപാദത്തിൽ ഉൽപാദനമാരംഭിക്കും. സ്ഥാപനം, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. റോളുകൾ, ഷീറ്റുകൾ, ബോർഡുകൾ, പൈപ്പുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന എക്സ്.എൽ.പി.വി ഇൻസുലേഷൻ ഉൽപന്നങ്ങളാണ് ഇവിടെ നിർമിക്കുക.
ജി.സി.സിയിലെ കമ്പനിയുടെ പ്രഥമ സംരംഭം ബഹ്റൈനിൽ തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയ്റോലം ഗ്രൂപ് എം.ഡി ബ്രിജേഷ് പട്ടേൽ പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുയോജ്യമായ സ്ഥലമെന്നുള്ള നിലയിലാണ് ബഹ്റൈനെ തെരഞ്ഞെടുത്തത്.
വ്യാപാര സൗഹൃദ രാജ്യമായ ബഹ്റൈനിൽ തങ്ങൾക്ക് സർക്കാറിൽനിന്നു ലഭിക്കുന്ന പിന്തുണ അഭിനന്ദനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ് (ഇ.ഡി.ബി), തംകീൻ, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ സർക്കാർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി കമ്പനി പ്രതിനിധികൾ പറഞ്ഞു.
ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) സെപ്റ്റംബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയത്താണ് എയ്റോലം ഗ്രൂപ്പുമായി ധാരണപത്രം ഒപ്പുവെച്ചത്.
സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഒരാഴ്ച നീണ്ട സന്ദർശനം വൻ വിജയമായിരുന്നു. വ്യവസായ സൗഹൃദ രാജ്യമായ ബഹ്റൈനിൽ നിക്ഷേപം നടത്താൻ നിരവധി ഇന്ത്യൻ കമ്പനികളാണ് മുന്നോട്ടു വന്നത്. ബഹ്റൈന്റെ ജി.ഡി.പിയുടെ 14 ശതമാനം വ്യവസായിക ഉൽപാദന വ്യവസായത്തിന്റെ സംഭാവനയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.