Breaking News

നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടല്‍ ; രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു, മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനികന്‍.

ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രത്യാക്ര മ ണത്തില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായും ജമ്മു ക ശ്മീരിലെ പ്രതിരോധ വക്താവ് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി ജവാന്‍. എം ജസ്വന്ത് റെഡ്ഡി ആണ് വീരമൃത്യുവരിച്ച മറ്റൊരു സൈനി ക ന്‍ .

രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലെ ദദാല്‍ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനു ള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെ യാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവ സങ്ങള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. നിയ ന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം പതിവാകുകയാണ്.

രാത്രി വനമേഖല വഴി ഭീകരര്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം പ്രതിരോധിച്ചു. ഇതാണ് ഏറ്റുമുട്ട ലില്‍ കലാശിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും, ഗ്രനേഡ് ആക്ര മണം നടത്തുകയും ചെയ്തു.

ദദാല്‍ വഴി രാജ്യത്തേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാദ്ധ്യതയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് ര ഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം 29 മുതല്‍ സൈനികര്‍ മേഖലയില്‍ ശ ക്തമായി നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്ര വര്‍ത്തിക്കുന്ന ഭീകരസംഘമായ ലഷ്‌കര്‍ ഇ തൊയ്ബ ജമ്മു മേഖലയിലെ ഇന്ത്യന്‍ എയര്‍ ഫോഴ്സ് താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഒരു മാസത്തിനിടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.