Breaking News

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നീക്കം. ഒമാനും റഷ്യയും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധം അടയാളപ്പെടുത്തുന്ന മനോഹരമായ കലാസൃഷ്ടിയോടുകൂടിയ സ്റ്റാമ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ എടുത്തു കാണിക്കുന്ന സ്റ്റാമ്പ്, സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും പ്രതീകം കൂടിയാണ്.
ഇരു രാജ്യങ്ങളുടെയും പൊതുവായ നാവിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണ്ടാണ് സ്റ്റാമ്പിന്റെ രൂപകൽപ്പന. 15-ാം നൂറ്റാണ്ടിൽ നാവിഗേഷന്റെയും ഭൂമിശാസ്ത്രപരമായ അറിവിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച രണ്ട് പ്രധാന വ്യക്തികളെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്ത ഒമാനി പര്യവേക്ഷകനായ അഹമ്മദ് ബിൻ മാജിദ് അൽ-സാദി, അറേബ്യൻ ഉപദ്വീപ് സന്ദർശിച്ച ആദ്യ റഷ്യക്കാരനായ അഫാനാസി നികിതിൻ എന്നിവരുടെ ചിത്രങ്ങളാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തത്. തപാൽ സേവനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും സഹകരണം വർധിപ്പിക്കാനും , സംയുക്ത സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കാനും ഈ സ്റ്റാമ്പ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.