പി.ആര്‍.സുമേരന്‍
കൊച്ചി: അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ കരുത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുകയാണെന്ന് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍. ത നി നാടന്‍ കഥാപാത്രമായി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് ഞാന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയി ട്ടുള്ളത്. നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിലൂടെ വ്യക്തിപരമായി ഏറെ സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
‘രണ്ടാം മുഖം’ എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ‘സുനിത’യെന്നും മറീന പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രണ്ടാംമുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ പുതുമയും വ്യത്യസ്തവുമാണ് രണ്ടാം മുഖത്തിലെ എന്റെ കഥാപാത്രം ‘സുനിത’. വളരെ സംഘ ര്‍ഷഭരിതമാണ് ആ ക ഥാപാത്രത്തിന്റെ ജീവിതം, ഒരു കരുത്തുറ്റ സ്ത്രീകഥാപാത്രം. അഭിനയ സാധ്യതകള്‍ പരമാവധി ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാംമുഖത്തിലെ കഥാപാത്രത്തി നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും മറീന മൈക്കിള്‍ പറഞ്ഞു
ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടമൂഴം ചര്‍ച്ച ചെയ്യുന്നത്. സോ ഷ്യല്‍ പൊളിറ്റിക്‌സ് വള രെ കത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാ ണ് സിനിമയുടെ ഇതിവത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സി നിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ് സസ്‌പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പു തുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വ ന്തം അനുഭവമായി മാറുകയാണ്.ചിത്രം ഉടനെ തിയേറ്ററിലെത്തും.
അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍,ബിറ്റോ ഡേവിസ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍ യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ,ക്യാമറ – അജയ് പി.പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ., എഡിറ്റിംഗ് ഹരി മോഹന്‍ദാസ്.
പി.ആര്‍.ഒ : പി ആര്‍ സുമേരന്‍
9446190254
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.