Breaking News

നന്ദകുമാറിനെ നീക്കി,എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചു;ദലിത് ഗവേഷകവിദ്യാര്‍ത്ഥിനി സമരം അവസാനിപ്പിച്ചു

വിസിയുമായി നടത്തിയ ചര്‍ച്ചയ്ക്ക പിന്നാലെയാണ് ഗവേഷക വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചത്. തന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സമരം അവസാനിപ്പിച്ച ശേഷം ഗവേ ഷക വിദ്യാര്‍ഥി ദീപ പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു

കോട്ടയം:പതിനൊന്ന് ദിവസമായി എംജി സര്‍വകലാശാലയിലെ ദലിത് ഗവേഷകവിദ്യാര്‍ത്ഥിനി നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു.തന്റെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സമരം അവ സാനിപ്പിച്ച ശേഷം ദീപ പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കിയിട്ടുണ്ട്. തന്റെ എല്ലാ ആവശ്യങ്ങളും എംജി സര്‍വകലാശാല അം ഗികരിച്ചു. അതുകൊണ്ട് തന്നെ സമരം നൂറ് ശതമാനം വിജയ മെന്നും ഗവേഷക മാധ്യമങ്ങളോട് പറ ഞ്ഞു. ദലിത് ഗവേഷകയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് എം.ജി സര്‍വകലാശാല ഇത് സംബന്ധിച്ച  ഉ ത്തരവ് സര്‍വ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്ററില്‍ നിന്ന് അധ്യാപകന്‍ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്‌സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്പ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കി.

ഗവേഷണത്തിന് ആവശ്യമായ എല്ലാ മെറ്റീരിയലകളും കൃത്യസമയത്ത് നല്‍കുന്നതാണ്. ഡോ. ഇകെ രാധാകൃഷ്ണന്‍ ഗവേഷകമാര്‍ഗദര്‍ശിയും ഡോ. സാബുതോമസ് സഹമാര്‍ഗദര്‍ശിയായിരിക്കും. ഡോ. ബീ നാമാത്യുവിനെ കൂടി സഹമാര്‍ഗദര്‍ശിയാക്കുമെന്ന് വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു. മുട ങ്ങിക്കിടന്ന ഫെലോഷിപ്പ് അനുവദിക്കും. നാല് വര്‍ഷം കൂടി ഗവേഷണകാലയളവ് നീട്ടിനല്‍കും. സമരം സംബന്ധിച്ച് യാതൊരുപ്രതികാര നടപടിയും ഉണ്ടാകില്ല. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സില്‍ ഇരിപ്പി ടം ലഭ്യമാക്കുമെന്നും വിസി ഉറപ്പ് നല്‍കിയതായി ഗവേഷക പറഞ്ഞു.

ദലിത് ഗവേഷകയുടെ പരാതി ചര്‍ച്ച ചെയ്യാന്‍ എംജി സര്‍വകലാശാലയില്‍ ഇന്ന് അടിയന്തര സിന്‍ഡി ക്കേറ്റ് യോഗം ചേര്‍ന്നിരുന്നു. ഗവേഷക ദീപ പി. മോഹനന്‍ ഉള്‍പ്പെടെ നാല് പേരെയും ചര്‍ച്ചയ്ക്ക് വിളിച്ചു. സമരം അവസാനിപ്പിക്കാന്‍ പലതവണ സര്‍വകലാശാല ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

ഇപ്പോള്‍ സര്‍ക്കാരിനും സമരം തലവേദനയായിട്ടുണ്ട്. പ്രശ്‌ന പരിഹാരം കണ്ടെത്തുക എന്നത് മാത്രമല്ല, കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന ആരോപണത്തിനും മറുപടി പറയേണ്ട അവ സ്ഥയിലാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.