Breaking News

മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം;മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മോഡലുകള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുറഹി മാനാണ് അറസ്റ്റിലായത്. വാഹനം ഓടിച്ച അബ്ദുറഹിമാന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്

കൊച്ചി: കൊച്ചിയില്‍ മിസ് കേരള മുന്‍ വിജയി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.മാള സ്വദേശി അബ്ദുറഹിമാനാണ് അറസ്റ്റിലായ ത്. വാഹനം ഓടിച്ച അബ്ദുറ ഹിമാ ന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

വൈദ്യപരിശോധനയില്‍ റഹ്‌മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച വൈകിട്ടാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കു കയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ.മുഹമ്മദ് ആഷിഖ് ഇന്ന് രാവിലെ യായാണ് മരിച്ചത്.തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.

അപകടത്തില്‍, കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍ സി കബീര്‍(25),മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സം ഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. നവംബര്‍ ഒന്നിനായിരുന്നു വാഹനാപകടം. കൂട്ടുകാര്‍ വിലക്കിയിട്ടും ഇ യാള്‍ കാര്‍ ഓടിക്കുക യായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലി ലെ പാര്‍ട്ടി കഴിഞ്ഞ് തൃശൂരിലെ അന്‍ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാരിവ ട്ടം പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കാര്‍ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു.

പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലായി രു ന്നു അപകടം. മുന്നില്‍പ്പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടമായി പ്രധാന റോഡിനേയും സര്‍വീസ് റോഡിനേയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.