നടന്‍ ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്ത ‘ചാണ ‘എന്ന പുതിയ ചിത്രത്തി ന്റെ സംവിധാന മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച ആ ക്ടറായുള്ള പ്രത്യേക പുരസ്‌കാരവും നടന് ലഭിച്ചു.
കൊച്ചി: നടന്‍ ഭീമന്‍ രഘുവിന് സത്യജിത്ത്‌റേ ഫിലിം പുരസ്‌ക്കാരം. നടന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ചാണ ‘എന്ന പുതിയ ചിത്രത്തിന്റെ സംവിധാന മികവിനാണ് നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ലഭിച്ചത്. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച ആക്ടറായുള്ള പ്രത്യേക പുരസ്‌കാരവും നടന് ലഭിച്ചു.
ചിത്രത്തിലെ മികച്ച അഭിനയത്തിന് ബാലനടിക്കുള്ള പുരസ്‌ക്കാരം മീനാക്ഷി ചന്ദ്രനും, സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം വില്ലന്‍ കഥാപാത്രത്തിനെ അവതരിപ്പിച്ച വിഷ്ണു റാ മിനും ലഭിച്ചു. ഭീമന്‍ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചാണയ്ക്ക് മൂന്ന് പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്. അഞ്ചാമത് സത്യജിത്ത്റേ പുരസ് ക്കാരവും സത്യജിത്ത് റേ ഗോള്‍ഡന്‍ എ ആര്‍ സി ഫിലിം അവാര്‍ഡും എറണാകുളം പ്രസ് ക്ലബിലാണ് പ്ര ഖ്യാപിച്ചത്. വേണു ബി നായര്‍, മോഹന്‍ ശര്‍മ്മ, ബാലു കരിയത്ത് ഉദയന്‍ അമ്പാടി, പ്രമീള, സജിന്‍ ലാല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. ഉപജീവനത്തിനായി തെ ങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേ രളത്തിലേക്ക് വരുന്ന തമിഴ് യുവാവി ന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.
അഭിനേതാക്കള്‍ : ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായി ക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാല താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കെ.സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’ ഈ മാസം റിലീസ് ചെയ്യും.സ്വീറ്റി പ്രൊഡക്ഷന്‍സ്, നിര്‍മ്മാ ണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ ക ണ്ണൂര്‍, കഥ,തിരക്കഥ, സംഭാഷണം-അജി അയിലറ, ഡിഒപി – ജെറിന്‍ ജയിംസ്, എഡിറ്റര്‍- ഐജു ആന്റു,സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, പി. ആര്‍.സുമേരന്‍ (പി. ആര്‍.ഒ) 9446190254.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.