ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വ ലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ ക്കുമെന്നും സുധാകരന്‍ പറഞ്ഞു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആര്‍ഭാടത്തിനും വേണ്ടിയാണ് ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജ യന്റെ പിടിവാശിക്ക് മുമ്പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമ ന്ത്രി പിടിവാശി ഭൂഷണമാക്കരുത്. ജനങ്ങ ളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വലിക്കേണ്ടി വരും. ലക്ഷ്യം കാണു ന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ജനങ്ങളുടെ മുന്നില്‍ പലവട്ടം അദ്ദേഹം തോറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ പിടിവാശികളും ജന ങ്ങള്‍ വകവച്ചുകൊടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്ളര്‍ അഴിമ തി തുടങ്ങിയവ ഇതിനുദാഹരണമാണ്. യുഡിഎഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്പിച്ച പ്ര ക്ഷോഭങ്ങളാണ് ഈ ഏകാധിപതി യെ മുട്ടുകുത്തിക്കാന്‍ സഹായിച്ചത്. സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണെന്നും സുധാകരന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.