മസ്കത്ത്: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ വേണ്ടി പൊതുജന സർവേയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ട്രാഫിക് സർവേയിൽ പങ്കെടുക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. ഗതാഗത പ്രശ്നങ്ങൾക്ക് മികച്ച പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെ ഫീഡ്ബാക്ക് പ്രാധാന്യമാണെന്നും ചൂണ്ടിക്കാട്ടി. ‘ട്രാഫിക് സർവേ പൂരിപ്പിക്കാൻ ഒരു നിമിഷം എടുക്കുക, റോഡ് സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാൻ എല്ലാവരും ഞങ്ങളെ സഹായിക്കുക. നിങ്ങളുടെ പ്രതികരണം പ്രധാനമാണ്. നാളത്തേക്കുള്ള മികച്ച ഗതാഗത പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്നുതന്നെ ഞങ്ങളോടൊപ്പം ചേരുക’ ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിൽ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
ഗവർണറേറ്റിലെ റോഡ് ശൃംഖല നിരീക്ഷിക്കാനായുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ സംരംഭം. നിലവിലെ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും നഗര വികാസവും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതം പ്രശ്നം സൃഷ്ടിക്കുന്ന മേഖലകൾ വിലയിരുത്താനും ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കാനും തിരക്കേറിയ സ്ഥലങ്ങൾ തിരിച്ചറിയാനുമൊക്കെയായി മുനിസിപ്പാലിറ്റി പതിവായി സമഗ്ര ട്രാഫിക് പഠനങ്ങൾ നടത്തിവരാറുണ്ട്.
നിലവിൽ, മസ്കത്ത് ഏരിയ ട്രാഫിക് പഠനത്തിന്റെ മൂന്നാം പതിപ്പാണ് നടക്കുന്നത്. അന്താരാഷ്ട്ര കൺസൾട്ടന്റായ ദാറുൽ ഹന്ദസ നടത്തുന്ന ഈ വിപുല പഠനം 433 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡാറ്റ, ഗതാഗതക്കുരുക്ക് കുറക്കാനും മൊത്തത്തിലുള്ള ഗതാഗതം മെച്ചപ്പെടുത്താനുമായുള്ള ഹ്രസ്വ, ഇടത്തരം, ദീർഘകാല വികസന പദ്ധതികൾക്ക് സഹായകരമാകും. ഗതാഗത പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാകും. റോഡ് ശൃംഖലയുടെ പ്രകടനം നിരീക്ഷിക്കുന്നതിനും നിലവിലുള്ള ഗതാഗത വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായാണ് സമഗ്ര പഠനങ്ങൾ നടത്തുന്നത്. അന്താരാഷ്ട്ര കൺസൾട്ടിങ് സ്ഥാപനമായ ദാർ അൽ-ഹന്ദസയാണ് പഠനം നടത്തുക. 433 ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ഈ പഠനം. മസ്കത്തിലെ ഗതാഗത സംവിധാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിശകലനം ഈ വിപുലമായ പഠനത്തിൽ ഉൾപ്പെടും.
നിലവിലെ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുക, നഗര വികാസവും സാമ്പത്തിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഗതാഗതം സൃഷ്ടിക്കുന്ന മേഖലകൾ വിലയിരുത്തുക, തിരക്കേറിയ പോയന്റുകൾ തിരിച്ചറിയുകയും ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുക, തിരക്ക് കുറക്കന്നതിന് ഹ്രസ്വ, ഇടത്തരം, ദീർഘകാല വികസന പദ്ധതികളിലേക്ക് ഗതാഗത പരിഹാരങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് പഠനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യക്കനുസൃതായ ഗതാഗത മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സുഗമവും കാര്യക്ഷമവുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനുമുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.