മസ്‌കത്ത്: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൂപ്പർ സെയിലുമായി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. വെറും 28 റിയാലിന് ജനപ്രിയ സ്ഥലങ്ങളിലേക്ക് യാത്ര നടത്താനുള്ള സൗകര്യമാണ് പരിമിതകാല ഓഫറിലൂടെ ഒമാൻ എയർ ഒരുക്കിയിരിക്കുന്നത്. മാലി ദ്വീപ്, സൂറിച്ച്, മിലാൻ, ഫുക്കറ്റ്, മോസ്കോ, റോം എന്നിവയുൾപ്പെടെയുള്ള എയർലൈനിന്റെ നെറ്റ്വർക്കിലുടനീളം യാത്രക്കാർക്ക് ഈ ഓഫർ ആസ്വദിക്കാവുന്നതാണ്.
നവംബർ 18, 19 തീയതികളിൽ ബുക്ക് ചെയ്യുന്നവക്കായിരിക്കും ആനുകൂല്യം ലഭിക്കുക. വൺവേക്കും റിട്ടേണും പ്രമോഷൻ ലഭ്യമാണ്. യൂറോപ്പ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലുടനീളമുള്ള ചില നഗരങ്ങളിലേക്കും ഈ നിരക്കിൽ യാത്ര നടത്താൻ കഴിയും. ഈ ഓഫറിൽ നവംബർ 25 മുതൽ ഡിസംബർ 16 വരെയും 2025 ജനുവരി 20 മുതൽ മാർച്ച് 24വരെയുമാണ് യാത്ര നടത്താനാവുക. ഓഫറിൽ ഇന്റർലൈൻ അല്ലെങ്കിൽ കോഡ്ഷെയർ ഫ്ലൈറ്റുകൾ ഉൾപ്പെടുന്നില്ലെന്നും മറ്റു നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്നും അധികൃതർ അറിയിച്ചു.
ഒമാൻ എയറിന്റെ www.omanair.com എന്ന വെബ്സൈറ്റിലൂടെയും ഒമാൻ എയർ മൊബൈൽ ആപ്പിലൂടെയും ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.