ദുബൈ: ദുബൈ കെഎംസിസി, കൈൻഡ്‌നെസ്സ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ”ഡോണേറ്റ് ബ്ലഡ്, സേവ് ലൈവ്‌സ്” എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദാഫിലുള്ള ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിൽ മെയ് 4 ഞായറാഴ്ച, രാവിലെ 8:30 മുതൽ ഉച്ചക്ക് 2:30 വരെയാണ് ക്യാമ്പ്. അയ്യായിരം യൂണിറ്റ് രക്തദാനം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികൾ, ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ, വനിത കെഎംസിസി ഭാരവാഹികൾ, ഹാപ്പിനെസ്സ് ടീം അംഗങ്ങൾ, കെഎംസിസി പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ സംബന്ധിച്ചു രക്തദാനം ചെയ്യും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ ബസ് ഉണ്ടായിരിക്കും. രക്തദാനം ചെയ്യാൻ എത്തുന്നവർക്കു രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസിയുടെ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
രക്തദാനം സമാനതകളില്ലാതെ പ്രവർത്തനമാണെന്നും മറ്റൊരാൾക്ക് നൽകുന്ന മഹത്തായ സേവനമാണെന്നും മെയ് 4-ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ മുഴുവൻ ഭാരവാഹികളും പങ്കെടുത്തു പദ്ധതി വൻ വിജയമാക്കണമെന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്മായിൽ എന്നിവർ പറഞ്ഞു.
അബൂഹൈൽ കെഎംസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ മെഡിക്കൽ ആൻഡ് ഇൻഷുറൻസ് വിങ് ചെയർമാൻ എ.സി. ഇസ്മായിൽ അധ്യക്ഷതവഹിച്ചു. ദുബൈ കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ പിവി നാസർ, അഫ്‌സൽ മെട്ടമ്മൽ, അൻവർ ഷാദ് വയനാട്, സലാം കന്യപ്പാടി, അഹമ്മദ്ഗനി, അൻവർ ഷുഹൈൽ, ഷാജഹാൻ കൊല്ലം, ഡോക്ടർ ഇസ്മായിൽ, മുഹമ്മദ് ഹുസൈൻ, ഷൗക്കത്ത് അലി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ ഹംസ തൊട്ടി സ്വാഗതവും എം.വി. നിസാർ നന്ദിയും പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.