ദോഹ: ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഗസ്സ, സിറിയ വിഷയങ്ങളും ഖത്തർ അമീറും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചർച്ച ചെയ്തു.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഖത്തർ അമീറിന് ഊഷ്മള വരവേൽപ്പാണ് മോസ്‌കോയിൽ ലഭിച്ചത്. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കും തുല്യ പങ്കാളിത്തമുള്ള 200 കോടി യൂറോയുടെ നിക്ഷേപ ഫണ്ടാണ് ഇതിൽ പ്രധാനം. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും റഷ്യയിലെ വിവിധ മേഖലകളിൽ ഈ ഫണ്ട് നിക്ഷേപിക്കും. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി.
ഗസ്സയിൽ സമാധാനത്തിന് ഖത്തർ ആത്മാർഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് പുടിൻ പ്രകീർത്തിച്ചു. ഫലസ്തീനിലെ നിഷ്‌കളങ്കരായ മനുഷ്യൻ കൊല്ലപ്പെടുന്നത് ഇക്കാലത്തെ ദുരന്തമാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. സിറിയയിൽ അസദ് ഭരണകൂടം മാറിയതിന് ശേഷമുള്ള അമീറിന്റെ സന്ദർശനത്തിന് ആ നിലയ്ക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. പുതിയ ഭരണകൂടം ഖത്തറുമായി അടുത്തബന്ധം പുലർത്തുന്നുണ്ട്. സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ തുടരുന്നതിനെ അമീർ പിന്തുണച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന രാജ്യമെന്ന നിലയിൽ യുക്രൈൻ -റഷ്യയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.