Breaking News

ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം

കൊച്ചി: ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്‍റ് സൗകര്യം ലഭ്യമാകും. നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇന്‍റർനാഷനൽ പേയ്മെന്‍റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.മാഗ്നാറ്റിയുടെ പോയിന്‍റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകൾ വഴി ഇന്ത്യൻ യാത്രക്കാർക്ക് യുഎഇയിലെ ക്യുആർ അധിഷ്ഠിത മർച്ചന്‍റ് പേയ്മെന്‍റ് നെറ്റ്‌വർക്കിലൂടെ ഇനി മുതൽ പണമിടപാടുകൾ നടത്താം.ദുബായിലേക്കും യുഎഇയിലേക്കും പ്രതിവർഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത പേയ്മെന്‍റ് സൗകര്യങ്ങൾ നൽകാൻ എൻഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയിലുടനീളം ലഭ്യമായ ഈ സേവനം പിന്നീട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിലും ലഭ്യമാകും.
യുഎഇയിൽ യുപിഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എൻപിസിഐ ഇന്‍റർനാഷനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റിതേഷ് ശുക്ല പറഞ്ഞു.എൻപിസിഐ ഇന്‍റർനാഷനലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റൽ പേയ്മെന്‍റുകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇൻസ്റ്റിറ്റ്യൂഷനൽ പേയ്മെന്‍റ്  സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സലിം അവാൻ പറഞ്ഞു.
എൻപിസിഐ ഇന്‍റർനാഷനലുമായുള്ള മാഗ്നാറ്റിയുടെ സഹകരണത്തിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അനായാസവും സുരക്ഷിതവുമായ പണമിടപാട് നടത്താനാകുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.