ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി പേരെ വിമാനത്താവളം സ്വീകരിച്ചു. 2023ൽ ഇത് 1.5 കോടി ആയിരുന്നു. കഴിഞ്ഞ വർഷം 1,07,760 വിമാന സർവീസുകളും പൂർത്തിയാക്കി. 9.5 ശതമാനമാണ് വിമാന സർവീസുകളിലെ വർധന. പുതിയ ഏഴ് വിമാനത്താവളങ്ങളിലേക്ക് കഴിഞ്ഞ വർഷം എയർ അറേബ്യ നേരിട്ട് സർവീസ് നടത്തിയതു യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. പോളണ്ട്, ഗ്രീസ്, ഓസ്ട്രിയ ട്രിപ്പോളി, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ് തുടങ്ങിയത്. 6 പുതിയ എയർലൈനുകളും കഴിഞ്ഞ വർഷം ഷാർജയിൽ വിമാനമിറക്കി. പാക്കിസ്ഥാൻ, ലിബിയ, ഇറാഖ്, തുർക്കി, സൗദി എന്നീ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളാണ് ഷാർജയിൽ പുതുതായി സർവീസ് തുടങ്ങിയത്.
കാർഗോ രംഗത്തും പുരോഗതിയുണ്ടായതായി ഷാർജ രാജ്യാന്തര വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ അറിയിച്ചു. ടാൻസനിയ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എയർ കാർഗോ കമ്പനികൾ കണ്ണി ചേർന്നതും നേട്ടമായി. 2027 ആകുന്നതോടെ രണ്ടര കോടി പേരെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് നിർമാണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.