ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കുന്നു. കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ– ആഭ്യന്തര മന്ത്രിയുമായ ഫഹദ് യൂസഫ് സൗദ് അൽ സബാഹും ഉന്നത സംഘവും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനെ സ്വാഗതം ചെയ്തു.
ത്വരിതഗതയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന യുഎഇയും കുവൈത്തും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങത്തെക്കുറിച്ച് ഷെയ്ഖ് ഹംദാൻ എടുത്തുപറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെയും നേതൃത്വത്തിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനും അവരുടെ ചരിത്രപരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പുരോഗതിയിലും അഭിവൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാവിയിലേക്കുള്ള അഭിലാഷങ്ങൾ പങ്കുവയ്ക്കുന്നതിലും ദുബായ് കിരീടാവകാശി ഊന്നൽ നൽകി. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ഷെയ്ഖ് ഹംദാൻ കുവൈത്തിലെ ഒട്ടേറെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.