Breaking News

ദുബായിൽ എഐ ഡിസൈൻ ലാബ്; കെട്ടിട രൂപകൽപനയും അനുമതിയും ഇനി മണിക്കൂറുകൾക്കകം

ദുബായ് : കെട്ടിട രൂപകൽപന നടത്താൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡിസൈൻ ലാബ് തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . കെട്ടിട രൂപകൽപന, അനുമതി എന്നിവയ്ക്ക് മണിക്കൂറുകൾ മാത്രം മതിയാകും എന്നതാണ് പുതിയ ലാബിന്റെ ഗുണം. കെട്ടിടനിർമാണ അനുമതിക്ക് 5 ദിവസം വരെ എടുത്തിരുന്നത് 8 മണിക്കൂറായി കുറയും. കരാറുകാർക്കും കൺസൽറ്റന്റുമാർക്കും കെട്ടിടങ്ങളുടെ രൂപകൽപന സംബന്ധിച്ചു നിർദേശങ്ങൾ നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ആർടിഎയുടെ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റി ഡയറക്ടർ ഷെയ്ഖ അൽ ഷെയ്ഖ് പറഞ്ഞു.
ആർടിഎയുടെ നിബന്ധനയ്ക്കു വിധേയമായ ഡിസൈനുകളുടെ വലിയ ശേഖരം തന്നെ ലാബിൽ ലഭിക്കും.  രൂപകൽപനയുടെ സാംപിൾ ഉൾക്കൊള്ളിച്ച വിപുലമായ ലൈബ്രറിയും കെട്ടിടനിർമാണ വസ്തുക്കളുടെ സാംപിളും ഇവിടെ ലഭിക്കും. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന ടച്ച് സ്ക്രീനുകളും ഇവിടെയുണ്ടാകും. അതിൽ നിന്ന് എഐ ഡിസൈനുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.