Breaking News

ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയ്ക്ക് പ്രധാന മന്ത്രി പദവി നൽകി ഖത്തർ അമീർ.

ദോഹ : ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയതായി അമീരി ദിവാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
2008 മുതൽ ഖത്തർ മന്ത്രി സഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് അൽ അത്തിയ്യ 2024 നവംബർ വരെ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ രാജ്യാന്തര സഹകരണത്തിനുള്ള സഹ മന്ത്രി, വിദേശ കാര്യ സഹമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നീ  സ്ഥാനങ്ങളും ഉപപ്രധാനമന്ത്രി പദവിയും വഹിച്ചിരുന്നു.
 2025-ലെ 7-ാം നമ്പർ അമീരി ഉത്തരവിലൂടെയാണ് ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയത്.  2025-ലെ 6-ാം നമ്പർ അമീരി ഉത്തരവ് പ്രകാരം എൻജിനിയർ ഈസാ ബിൻ ഹിലാൽ അൽ കുവാരിയെ സഹമന്ത്രിയായും  പ്രഖ്യാപിച്ചു. എന്നാൽ ഏതാണ് വകുപ്പെന്ന് നിശ്ചയിച്ചിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.