Breaking News

ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു.

ദമാം : സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ പുതിയ മാതൃകാ വ്യവസായ നഗരം വരുന്നു. കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദമാക്കിയത്. മേഖലയിലെ വ്യാവസായിക പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2.4 ദശലക്ഷം ചതുരശ്ര മീറ്റർ വീസ്തീർണ്ണത്തിലാണ് വലിപ്പമേറിയ പുതിയ സംയോജിത ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതുമുൾപ്പെടുത്തി അനവധി ഫാക്ടറികളും, ലഘുവ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു സംയോജിത മാതൃകാ വ്യാവസായിക നഗരം ആരംഭിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് കിഴക്കൻ പ്രവിശ്യാ സെക്രട്ടറി എൻജി. ഫഹദ് അൽ ജുബൈർ വിശദീകരിച്ചു.
നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകരോടും സംരംഭകരോടും കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, മുനിസിപ്പാലിറ്റിയിലെ ഇൻവെസ്റ്റ്‌മെന്റ് എക്‌സലൻസ് സെന്ററുമായി ബന്ധപ്പെടാനും സൗദി നഗരങ്ങളിലെ നിക്ഷേപത്തിനുള്ള ഡിജിറ്റൽ പോർട്ടലിലൂടെ നിക്ഷേപ സാധ്യതകളുടെ വിശദാംശങ്ങൾ കാണാനും “അവസരങ്ങൾ” എന്ന സ്മാർട്ട് ആപ്ലിക്കേഷനിലൂടെ പങ്കെടുക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.
കടൽത്തീരങ്ങൾ, നഗര പദ്ധതികളും കേന്ദ്രങ്ങളും, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, മാർക്കറ്റുകൾ, ബിൽബോർഡുകൾ, വിനോദം , ടൂറിസം, മറൈൻ കേന്ദ്രങ്ങൾ, കായിക പ്രവർത്തനങ്ങൾ, ഫാക്ടറികളും പ്രദർശനങ്ങളും, വെയർഹൗസുകൾ, തൊഴിലാളികളുടെ പാർപ്പിടം, നഴ്സറികൾ, പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും നിക്ഷേപ അവസരങ്ങളിൽ ഉൾപ്പെടുന്നുവെന്ന് നിക്ഷേപത്തിനും റവന്യൂ വികസനത്തിനും വേണ്ടിയുള്ള സെക്രട്ടറി ജനറലിന്റെ അണ്ടർസെക്രട്ടറി എൻജി. ഹംദാൻ അൽ-അറാദി സ്ഥിരീകരിച്ചു.
പൂന്തോട്ടങ്ങൾ, വിവിധ ടൂറിസം വാണിജ്യ നിക്ഷേപ സൈറ്റുകൾ, ഉത്സവമേളകൾ, ഇവന്റുകൾ, വിനോദ കേന്ദ്രങ്ങൾ, റസ്റ്ററൻറുകൾ,ഗാർഡനുകൾ ഈ മേഖലയിലെ നഗരങ്ങളിലും ഗവർണറേറ്റുകളിലും മൊബൈൽ ഫുഡ്സ്റ്റാളുകൾ തുടങ്ങിയ താത്കാലികവും കാലാനുസൃതവുമായ പ്രവർത്തനങ്ങൾക്ക് പുറമയാണ് സ്ഥിര നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാൻ അവസരങ്ങൾ നിക്ഷേപകർക്കും സംരംഭകർക്കും നൽകുന്നത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.