കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്. കൊച്ചിയിലെ പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ഇലക്ഷന്‍ അക്കൗണ്ട്‌സ് വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ഡലം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കണക്ക് പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ മറുപടിയില്‍ പറയുന്നത്. വോട്ടര്‍മാരുടെ ജില്ലയുടെയും എണ്ണത്തിനും വലിപ്പത്തിനും അനുസരിച്ച് ചിലവുകളില്‍ വ്യത്യാസുണ്ടായേക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍ പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും മറുപടിയിലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. തിരഞ്ഞെടുപ്പിന് വേണ്ട തുക ആദ്യം സംസ്ഥാനം നല്‍കും. പിന്നീട് കേന്ദ്രം ഇത് മടക്കി നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിലവിലേക്ക് ഇതുവരെ 45 കോടിരൂപയാണ് കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി അനുവദിച്ചിരുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.