മനാമ : ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര എയർഷോയിൽ സംബന്ധിക്കാൻ ഇന്ത്യയുടെ അഭിമാനമായ ‘സാരംഗ് ‘ സംഘം ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം എത്തി. ഇത്തവണ എയർഷോയുടെ ഭാഗമായി രാജ്യത്ത് സഖീർ എയർബേസിൽ ഇറങ്ങിയ ആദ്യ വിമാനവും സാരംഗ് ഹെലികോപ്റ്ററുകൾ വഹിച്ചുകൊണ്ടുള്ള ഭീമൻ വിമാനമായ രണ്ട് സി-17 കാർഗോ വിമാനങ്ങൾ ആയിരുന്നു. നവംബർ 13 മുതൽ 15 വരെ നടക്കാനിരിക്കുന്ന എയർ ഷോയുടെ കൗണ്ട്‌ഡൗണിൻ്റെ സൂചനകൂടിയായിരുന്നു കഴിഞ്ഞ ദിവസം എത്തിയ വിമാനം.
ഇന്ത്യൻ എയർഫോഴ്‌സ് എയറോബാറ്റിക് ടീം സാരംഗിൻ്റെ നാല് ഹെലികോപ്റ്ററുകളാണ് ഇന്നലെ കൊണ്ടുവന്നത്. ലോകമെമ്പാടുമുള്ള എയർഷോകളിൽ ആകർഷകമായ പ്രകടനം കാഴ്ച വച്ച എയർ വാരിയേഴ്‌സ് ഡ്രിൽ ടീം ബഹ്‌റൈനിലും വിസ്മയക്കാഴ്ച്ച ഒരുക്കും. ബെംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ (ASTE) ഭാഗമായി 2002 മാർച്ച് 18 ന് ഇന്ത്യയിൽ നിർമ്മിച്ച ഹെലികോപ്റ്ററുകളായ എച്ച് എ എൽ (HAL) ധ്രുവുകളിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സ് എയറോബാറ്റിക് ടീം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്.സാരംഗ് ടീമിന്റെ ഹെലികോപ്റ്ററുകളിൽ മയിൽപ്പീലിയുടെ വർണ്ണങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. വെളുത്ത പുകആകാശത്ത് വിതയ്ക്കാനുള്ള ജനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 2004 ഫെബ്രുവരി 23 ന് സിംഗപ്പൂരിലെ ഏഷ്യൻ എയ്‌റോസ്‌പേസിലായിരുന്നു സാരംഗിന്റെ ആദ്യത്തെ പൊതു പ്രദർശനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.