ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളി ല്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും
കൊച്ചി : തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോ ഹരന്‍ (53) കുഴഞ്ഞ് വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് സി പി ആര്‍ നല്‍കുന്നതും ഒരു മിനുട്ടിനുള്ളില്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോ കുന്നതും ദൃശ്യങ്ങളി ല്‍ കാണാം. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും.
ശനിയാഴ്ച രാത്രി 9.40 ഓടെയാണ് സ്റ്റേഷനില്‍ അദ്ദേഹം കുഴഞ്ഞുവീണത്. വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും ഇരുചക്ര വാഹനം മുന്നോട്ടുകൊണ്ടുപോയി നിര്‍ത്തിയതിനെ തുടര്‍ന്ന് മനോഹരനെ എസ് ഐ മുഖത്തടിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായിട്ടും പൊലീസ് ജീപ്പില്‍ വലിച്ചു കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മുഖത്തടിയേറ്റ പാടു ണ്ട്. മനോഹരനെ അടിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത എസ് ഐ ജിമ്മി ജോസിനെ സസ്‌പെ ന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസ് അടിച്ചതായി ദൃക്‌സാക്ഷികളും പറയുന്നു. മനോഹരന്റെ മൃതദേഹം ഇന്നലെ രാത്രി സംസ്‌കരിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.