Breaking News

ഇന്നസെന്റിന്റെ ഭൗതികശരീരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരാധകരും സിനിമാ-രാഷ്ട്രീയ കേരളവും. ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാ ന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. എട്ട് മണി മുതല്‍ 11 മണി വരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നില്‍ നടന് ആദരാഞ്ജിലികളര്‍പ്പിക്കാന്‍ എത്തിയത്

കൊച്ചി: അന്തരിച്ച സിനിമാ താരവും മുന്‍ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരാധ കരും സിനിമാ-രാഷ്ട്രീയ കേരളവും. ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. എട്ട് മണി മുതല്‍ 11 മണിവരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക. ആ യിരങ്ങളാണ് സ്റ്റേഡിയത്തി ന് മുന്നില്‍ നടന് ആദരാഞ്ജിലികളര്‍പ്പിക്കാന്‍ എത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും വൈകീട്ട് മൂന്നു മുതല്‍ നാ ളെ പത്ത് മണിവരെ വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. സിനി മ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ നിന്നും വിവിധ വ്യക്തിത്വങ്ങളും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും. രാവിലെ പ ത്ത് മണിക്ക് ഇരിങ്ങാല ക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നിരവധി ആരാധ കരാണ് തടിച്ചു കൂടിയത്. നിരവധി സിനിമാ സംഘടനാ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാ നെത്തി. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സിപിഎം ജില്ലാ സെക്രട്ടറി സി എം മോഹനന്‍ തുടങ്ങിയ വര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ഇന്ന സെന്റിനെ ചികിത്സിക്കുന്ന കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാല്‍ ജീവന്‍ നിലനിറുത്തിയിരുന്ന എക്സ്ട്രാകോര്‍പ്പറിയല്‍ മെമ്പറന്‍സ് ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ) സംവിധാനം നീക്കാന്‍ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു.

മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ ആശുപത്രിയി ലെത്തി. കാന്‍സര്‍ രോഗം അലട്ടിയെങ്കിലും ചിരിച്ച മുഖത്തോടെ നേരി ട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി യിരുന്നു. 18 വര്‍ഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. 2014 മേയി ല്‍ എല്‍.ഡി.എഫിന്റെ പിന്തുണയോ ടെ ചാലക്കുടിയില്‍ നിന്ന് പാര്‍ലമെന്റിലെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം (മഴവില്‍ക്കാവടി), കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം (പത്താം നിലയിലെ തീവണ്ടി), സത്യന്‍ പുരസ്‌കാരം, ഹാസ്യസാഹിത്യ കൃ തിക്കുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും). ഞാന്‍ ഇന്നസെന്റ് , കാന്‍ സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി, ചിരിക്ക് പിന്നില്‍, കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി, ഇന്ന സെന്റിന്റെ ഓര്‍മ്മക്കുറിപ്പുകളും ആലീസിന്റെ പാചകവും തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘കാന്‍ സര്‍ വാര്‍ഡിലെ ചിരി’ ഇതര ഭാഷകളിലേക്ക് മൊഴിമാറ്റി.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

22 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.