Home

തൃക്കാക്കരയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പതിനായിരം രൂപയും ; ചെയര്‍പേഴ്‌സനെ കുടുക്കിയത് സ്വന്തം പാര്‍ട്ടി കൗണ്‍സിലര്‍മാര്‍

ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരാ യിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് എ വിഭാഗം കൗണ്‍ സിലര്‍മാരാണെ ന്ന് ഐ വിഭാഗം ആരോപിച്ചു

കൊച്ചി :തൃക്കാക്കര നഗരസഭയില്‍ ഓണം പ്രമാണിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും 10,000 രൂപയും നല്‍കിയത് വിവാദമായി. ഓരോ അംഗത്തിനും 15 ഓണക്കോടികളും, 10,000 രൂപയുമാണ് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയതാണ് വിവാദത്തിന് കാരണം. കോവിഡ് ദുരിത ത്തില്‍ ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ കൗണ്‍സിലര്‍മാ ര്‍ക്ക് പണവും ഓണക്കോടിയും സമ്മാനിച്ചതെന്നാണ് ആരോപണം.

ചെയര്‍പേഴ്‌സന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യ മായി കവര്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊ ന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്‌സന്‍ എങ്ങനെ പണം നല്‍കിയെന്നാണ് പ്രതിപക്ഷ അംഗങ്ങളി ല്‍ ചിലരുടെ സംശയം.അഴിമതിയിലൂടെ ലഭിച്ച പണമാണ് അദ്ധ്യക്ഷ വിതരണം ചെയ്തതെന്ന് പ്രതി പക്ഷം ആരോപിച്ചു.

പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗണ്‍സിലര്‍ മാര്‍ ഇതിനകം പണം തിരിച്ച് നല്‍കിക്കഴിഞ്ഞു. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പി ന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയര്‍പേഴ്‌സന്‍ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷന്‍ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗ ങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

അതേസമയം പണം സംഘടിപ്പിച്ച എ വിഭാഗം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്‍ മുഖേന നല്‍കി അവരെ കെണിയില്‍ കുടുക്കുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടി നല്‍കാനായിരുന്നു കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരായിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പി ച്ചത് എ വിഭാഗം കൗണ്‍സിലര്‍മാരാണെന്ന് ഐ വിഭാഗം ആരോപിച്ചു. ചെയര്‍പേഴ്‌സന്‍ പദവിയി ല്‍ രണ്ടര വര്‍ഷം കാലാവധിയുള്ള അജിത തങ്കപ്പനെ അതിന് മുമ്പ് പുകച്ചു പുറത്തുചാടിക്കുക യാണ് എ വിഭാഗത്തിന്റെ ലക്ഷ്യം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.