Breaking News

ഇന്ത്യയുമായി വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍; കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവെച്ചു

താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച വിവരം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീ കരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍.ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമാണ് നിര്‍ ത്തിവെച്ചത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ്(എഫ്.ഐ. ഇ.ഒ) ഇക്കാര്യം സ്ഥിരീകരിച്ചത്.

അഫ്ഗാനുമായി നീണ്ടകാല വ്യാപാര ബന്ധം നിലനിര്‍ത്തിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. 3305 ല ക്ഷം ഡോളറിന്റെ വ്യാപാരമാണ് അഫ്ഗാനു മായി ഇന്ത്യ നടത്തുന്നത്. കച്ചവടത്തിലും നിക്ഷേ പ ത്തിലുമായിരുന്നു ഇന്ത്യ വ്യാപാര ബന്ധം നിലനിര്‍ത്തിയിരുന്നത്. 2021ല്‍ അഫ്ഗാനിലേക്കുള്ള ന മ്മുടെ കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതാണ്. 510 ദശലക്ഷം ഡോളറിന്റെ ഇറക്കു മതിയും നടത്തി. കച്ചവടത്തിനു പുറമേ, അ ഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ വരും അത്. 400ഓളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇ പ്പോഴും നടക്കുന്നുണ്ടെന്ന് ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയ റക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ കൂടി ഒഴിപ്പിക്കാനുണ്ടെ ന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേ രിക്കന്‍ വ്യോമസേനയെയാണ് ഇന്ത്യ ഇക്കാര്യം അറി യിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.