പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല.ഇത്തരം നടപടികളെ അംഗീക രിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തിന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്ന് റവന്യു മന്ത്രി കെ രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെ ങ്കില്‍ അത്തരം നടപടികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം നടപടികളെ അംഗീകരിക്കാനോ പിന്തുണയ്ക്കാനോ കഴിയില്ല. വിലന്‍സ് അന്വേഷണത്തി ന്റെ റിപോര്‍ട്ട് വന്നതിനു ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗര സ ഭകളും ജനാധിപത്യ സംവിധനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് അപ മാനകരമാണ്. ഇതിന്റെ നിജസ്ഥിതി പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനി വാ ര്യമാണ്.കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യ ത്തിന് വിട്ടുകൊടുക്കുന്ന ഒരു ശീലവും പ്രോല്‍സാഹിപ്പിക്കുന്നത് ഗുണകരമല്ല. ഇക്കാര്യമെല്ലാം സര്‍ ക്കാര്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകും.
നഗരസഭ അധ്യക്ഷ കൗണ്‍സിലര്‍മാര്‍ ഓണക്കോടിയ്ക്കൊപ്പം പണം കൈമാറിയതിന്റെ ദൃശ്യങ്ങള്‍ ഓഫിസിലെ സിസിടിവിയില്‍ ഉണ്ടെന്നും ഈ ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി പക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പ്രതിഷേധ സമരം നടത്തി. ആവശ്യം ഉന്നയിച്ച് നഗരസഭ സൂപ്രണ്ടിന് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.