Breaking News

അരുവിക്കരയില്‍ ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചു; സിപിഎം സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ, തരംതാഴ്ത്തിയേക്കും

അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിര ഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്

തിരുവനന്തപുരം: അരുവിക്കരയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ. ജി സ്റ്റീഫനെ കാലുവാരാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ മധുവിനെതി രെ പാര്‍ട്ടി നടപടിയെടുത്തേക്കും. അരുവിക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം വികെ മധു സ്ഥാനാ ര്‍ത്ഥി യാ കുമെന്ന് അവസാന നിമിഷം വരെ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, ക്രിസ്ത്യന്‍ നാടാര്‍ സാമു ദായിക പരിഗണനയില്‍ മധു സ്ഥാനാ ര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു.

വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി വികെ മധുവിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. മധുവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയേക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റി പോര്‍ട്ടിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാ യേക്കും.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്ര മന്‍ എന്നിവരാണ് അന്വേഷണ സമിതിയി ല്‍ ഉണ്ടായിരുന്നത്.

അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങ ളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്. അരു വിക്കരയില്‍ 5046 വോട്ടിന് കെഎസ് ശബരീനാഥിനെയാണ് സ്റ്റീഫന്‍ പരാജയപ്പെടുത്തിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.