Breaking News

തീവെയ്പിന് നിര്‍ദേശം നല്‍കിയത് കൂട്ടാളി?; ഷാറൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം

തീവെപിന് പിന്നാലെ അപായച്ചങ്ങല വലിച്ച് സഹായിയെന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേഷണ സം ഘം സംശയിക്കുന്നു

കോഴിക്കോട്: ട്രെയിനിലെ തീവെയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ട്രെയിനില്‍ സഹായി ഉണ്ടായിരു ന്നെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. തീവെപിന് പിന്നാ ലെ അപായച്ചങ്ങല വലിച്ച് സഹായിയെ ന്നാണു നിഗമനം. കണ്ണൂരില്‍ നിന്നും ഷാറൂഖ് സെയ്ഫിക്ക് രക്ഷപ്പെടാനും സഹായം ലഭിച്ചതായി അന്വേ ഷണ സംഘം സംശയിക്കുന്നു.

കണ്ണൂരില്‍ എത്തിയശേഷം ഷാറൂഖിനെ രക്ഷപ്പെടാന്‍ സഹായിച്ചതും ഈ സഹായി ആയിരിക്കാമെന്നാ ണു നിഗമനം. ഷാറൂഖ് ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണി ക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്‌ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത് രാത്രി 7.17ന്. ഇതിനി ടെ എവിടെയെല്ലാം പോയി, ആരെയൊക്കെ കണ്ടു എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സം ഘം ശ്രമിക്കുന്നത്.

പ്രതി എവിടെയെല്ലാം പോയി, ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍ പൊലീ സിന് നിര്‍ണായക വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഷൊര്‍ണൂരിലെത്തിയ പ്രതിയുടെ കൈയിലു ള്ള എടിഎം കാര്‍ഡ് തകരാറായിരുന്നു. പിന്നെ എങ്ങനെ പണം കിട്ടി എന്നതും അന്വേഷിക്കുന്നുണ്ട്. പ്ര ദേശത്തെ എടിഎം കൗണ്ടറുകളി ല്‍ നിന്നും ബാങ്ക് ശാഖകളില്‍നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്.

രണ്ടു കോച്ചുകളില്‍ തീയിടാന്‍ പ്രതി ലക്ഷ്യമിട്ടെന്നാണു നിഗമനം. കൃത്യം നടത്താന്‍ പ്രതിക്ക് സഹായം ലഭിച്ചു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം ഉറച്ചു നില്‍ക്കുകയാണ്.ഇതാരെന്നു കണ്ടെത്താന്‍ ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. താനൊറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത്. അങ്ങ നെ തോന്നി, ചെയ്തു എന്നാണ് ഷാറൂഖ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ മൊഴി പൊലീ സ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ ശാസ്ത്രീയ തെളിവുകളിലൂടെ ആസൂത്രകരിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.