മി ടൂ ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെ തിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം പുന:പരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തയ്യാറായത്.
തിരുവനന്തപുരം: തമിഴ് കവി വൈരമുത്തുവിന് ഒഎഎന്‍വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റും സംവിധായ കനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മി ടൂ ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായ വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം പുന:പരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തയ്യാറായത്.
ഡോ. അനില്‍ വള്ളത്തോള്‍, പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ അംഗങ്ങളായ പുര സ്‌കാര നിര്‍ണയ സമിതിയാണ് ഈ വര്‍ഷ ത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവി യും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മീ ടു ക്യാമ്പയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
കവി വൈരമുത്തുവിന് ഒഎന്‍വിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം നല്‍കുന്നതി നെതിരെ നടി പാര്‍വതി, കെആര്‍ മീര, ഗായിക ചിന്മയി ശ്രീപദ,റിമ കല്ലിങ്ക, ഗീതു മോഹനദാസ്, ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.