Home

കോവിഡ് മരണ നിരക്ക് കുറച്ച് കാണിക്കരുത്, കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

ബഡ്ജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയേ ണ്ടത് ബഡ്ജറ്റിലുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ഇന്നത്തെ നയ പ്ര ഖ്യാപന പ്രസംഗത്തില്‍ ബഡ്ജറ്റിന് സമാനമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്, സാധാരണ അങ്ങനെ വരാ റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ സ്ഥലകാല വിഭ്രാന്തി ഉണ്ടോ എന്ന് സംശയം തോന്നിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ബഡ്ജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപന പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയേണ്ടത് ബഡ്ജറ്റിലുമൊക്കെ ആയിട്ടാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂര്‍ നീണ്ട ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ബഡ്ജറ്റിന് സമാനമായ കാര്യങ്ങള്‍ വന്നിട്ടുണ്ട്, സാധാരണ അങ്ങനെ വരാറില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

കോവിഡ് വ്യാപനം കുറക്കാനായി എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ മരണ നിരക്ക് കുറയ്ക്കാനായി എന്നാണ് ഇപ്പോഴത്തെ അവകാശവാദം. മരണനിരക്കിനെക്കുറിച്ച് ഐ.എം.എ ഉള്‍പ്പടെയുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിശോധിക്കണം. പോസ്റ്റ് കോവിഡ് മരണ ങ്ങളുടെ കാ ര്യത്തില്‍ പരാതി ഉയരുന്നുണ്ട്. മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വം കുറച്ചാല്‍ ആനുകൂല്യം കിട്ടാതെ വരും. മഹാമാരിയുടെ പശ്ചാത ലത്തില്‍ പുതിയ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പ്ര തീക്ഷിച്ചു. അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മഹാമാരിയെ സംബ ന്ധിച്ച് ഒരു ഉപാ ധികളും ഇല്ലാത്ത പിന്തുണയാണ് സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് ഉള്ളത്. മഹാമാരി സംബന്ധിച്ച സര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും.

കോവിഡ് മരണ നിരക്കിനെ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആനുകൂല്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വ്വം കുറച്ചു കാണിച്ചാല്‍ ഈ ആനുകൂല്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.