Breaking News

തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്ത് തണുപ്പ് പിടിമുറുക്കും മുൻപേ കുടുംബത്തിലെ പ്രായം ചെന്നവർക്ക് പകർച്ചപ്പനി (ഫ്ളൂ) പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമ്മപ്പെടുത്തൽ. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് സൗജന്യമായി ലഭിക്കും.  
വയോധികരിൽ പകർച്ചപ്പനി പിടിപെട്ടാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) റുമൈല ആശുപത്രി മെഡിക്കൽ ഡയറക്ടറും ദീർഘകാല പരിചരണ–പുനരധിവാസ–വാർധക്യ പരിചരണ കേന്ദ്രം ഡപ്യൂട്ടി ചീഫുമായ ഡോ.ഹനാദി ഖാമിസ് അൽ ഹമദ് മുന്നറിയിപ്പ് നൽകി. വയോധികരുള്ള സ്വദേശി, പ്രവാസി കുടുംബങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ ഓർമ്മപ്പെടുത്തി. രാജ്യത്തെ തൊണ്ണൂറിലധികം വരുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുത്തിവയ്പുള്ളത്. 
വാക്സീൻ സംരക്ഷണം എങ്ങനെ?
പ്രായം ചെന്നവർക്ക് പകർച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ  വാക്സീൻ എടുക്കുന്നതിലൂടെ മികച്ച സംരക്ഷണമാണ് ലഭിക്കുന്നത്. വാക്സീൻ എടുക്കുന്നവരിൽ പനി പിടിപെട്ടാൽ തന്നെ  ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല ലക്ഷണങ്ങൾ മിതമായിരിക്കുകയും പനി പെട്ടെന്നു തന്നെ ശമിക്കുകയും ചെയ്യും. വയോധികർക്ക് വാക്സീൻ എടുക്കുന്നതിലൂടെ ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും പരിചാരകർക്കും കൂടിയാണ് സംരക്ഷണം ഉറപ്പാക്കുന്നതെന്നും ഡോ.ഹനാദി വിശദമാക്കി. 
സൗജന്യ വാക്സീൻ എവിടെ നിന്നെടുക്കാം?
∙ പ്രാഥമിക പരിചരണ കോർപറേഷന് കീഴിലുള്ള എല്ലാ ഹെൽത്ത്  സെന്ററുകളിലും കുത്തിവയ്പ് സൗജന്യമാണ്. 107 എന്ന നമ്പറിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ തേടാം. തിരക്കിൽ ക്യൂ ഒഴിവാക്കാൻ മുൻകൂട്ടി അപ്പോയ്ൻമെന്റും എടുക്കാം. 
∙ രാജ്യത്തുടനീളമായുള്ള അൻപതിലധികം സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലും കുത്തിവയ്പ് എടുക്കാം. 
∙ എച്ച്എംസിയുടെ ഔട്ട്പേഷ്യൻറ് വിഭാഗത്തിലും കുത്തിവയ്പ് ലഭിക്കും. അപ്പോയ്ൻമെന്റ് എടുക്കണമെന്ന് മാത്രം. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.