റിയാദ് : ഞായറാഴ്ച മുതൽ സൗദിയിൽ വ്യാപകമായി തണുപ്പിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്ര വ്യക്താവ് സൂചന നൽകി.
തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത ശൈത്യാവസ്ഥ സംജാതമാകുന്ന കാറ്റ് അനുഭവപ്പെടുമെന്ന് എൻസിഎം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഈ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയത്താനും സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ഖാസിം, റിയാദ് , കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കും ശീത തരംഗത്തിന്റെ ആഘാതം വ്യാപിക്കാൻ സാധ്യത. താപനില 2 ഡിഗ്രി വരെ താഴാം.
കൂടാതെ ശൈത്യ ബാധിത പ്രദേശങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യത. മക്ക, മദീന സമീപപ്രദേശങ്ങളിൽ പകൽ സമയങ്ങളിലാവും കാറ്റ്. കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരീക്ഷിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികാരികൾ നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എൻസിഎം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.