ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഉചിതമായ അധികാരിയെ സമീപിച്ചു നിവേദനം നൽകാനും കോടതി നിർദേശിച്ചു. ഹർജി തള്ളുമെന്ന ഘട്ടത്തിൽ പിൻവലിച്ചു. ലോകമെമ്പാടുമുള്ള
പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സവ്യസാചി കൃഷ്ണൻ നിഗം ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച നിർദേശം തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ തന്നെ നിയമ മന്ത്രാലയത്തിനു നൽകിയെങ്കിലും 2020 മുതൽ ഇതു ഫയലിൽ തുടരുകയാണെന്നു ഹർജിക്കാരൻ വാദിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.