മസ്കത്ത്: തണുപ്പു കാല വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി റുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം. ഗ്രാമത്തിലെ സാഹസിക വിനോദവും പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. ഗ്രാമത്തിലെ അൽ ഹറാസി ഗോത്രത്തിന്റെ ജീവിതരീതിയും മറ്റും ഒമാനി സംസ്കാരത്തെ അടുത്തറിയാനും സഹായകമാവും. ഗ്രാമത്തിലേക്ക് മലകയറുമ്പോൾ തന്നെ ഈന്ത മരങ്ങളുടെ നീണ്ട നിരകൾ സന്ദർശകർക്ക് ഹരം പകരുന്നതാണ്. ഗ്രാമത്തിലെ പുരാതന കോട്ടയും പ്രാദേശിക മസ്ജിദുമെല്ലാം വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. മരങ്ങൾക്കും പച്ചപ്പുകൾക്കുമിടയിലെ വഴിയിലൂടെ നടക്കുന്നത് ഏറെ ശാന്തി പകരുന്നതാണ്.
ഒമാനി കാർഷിക രീതികൾ അടുത്തറിയാനും ജമ്മ ഗ്രാമം സഹായിക്കും. മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും കീടങ്ങളെ ഓടിക്കാനും ഈന്തപ്പനയുടെ തണ്ടുകളും ഓലകളും മറ്റും കത്തിക്കുന്നതും കാണാവുന്നതാണ്. നിരവധി പരമ്പരാഗത കാർഷിക രീതികളും മനസ്സിലാക്കാൻ സാധിക്കും.
ജമ്മയുടെ കിഴക്കുഭാഗത്തുള്ള കോട്ട ആധുനികവും പൗരാണികമായതുമായ വാസ്തു ശിൽപവിദ്യ ഒത്തുചേർന്നതാണ്. കോട്ടയിലെത്താൻ ചെറിയൊരു കയറ്റം വേണ്ടി വരും. ഇവിടെ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം. എന്നാൽ, കോട്ടക്കുള്ളിൽ പ്രവേശിക്കുമ്പോൾ കോട്ടയിൽ കഴിയുന്ന വവ്വാലുകളുടെ ശല്യം പ്രതീക്ഷിക്കാം. ഏറെ ശാന്ത സുന്ദരമായ ഈ ഗ്രാമത്തിന് അതിന്റേതായ നിരവധി പ്രത്യേകതകളുണ്ട്. മസ്കത്തിലും നഗരത്തിന്റെ തിരക്കിലും ജീവിക്കുന്നവർക്ക് ശാന്തതയോടെ ചെലവഴിക്കാൻ പറ്റിയ ഏറ്റവും നല്ല കേന്ദ്രമാണ് ജമ്മ ഗ്രാമം.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.