പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ താത്കാലികമായി പുതുക്കേണ്ടതില്ലെന്ന തീ രുമാനം കു വൈത്ത് അധികൃതര്‍ പിന്‍വലിച്ചു. ഇതോടെ ഞായ റാഴ്ച മുതല്‍ ലൈസന്‍സ് പു തുക്കാന്‍ അപേക്ഷ നല്‍കാം
കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ താത്കാലികമായി പുതുക്കേണ്ടതില്ലെന്ന തീരുമാനം കുവൈത്ത് അധികൃതര്‍ പിന്‍വലിച്ചു. ഇതോടെ ഞായ റാഴ്ച മുതല്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം.
2014ലെ മന്ത്രിസഭാ തീരുമാനമനുസരിച്ച്, നിലവിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് പരി ശോധിച്ചതിന് ശേഷം മാത്രമേ ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയൂ. ലൈസന്‍സിനുള്ള യോഗ്യത തെ ളിയിക്കുന്ന രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും.
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരുള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് താല്‍കാലികമായി വിലക്കിയിരുന്നു.ശമ്പളവും തൊഴിലും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങ ള്‍ പാലിക്കാതെ നേടിയ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി എല്ലാ പ്രവാസികളുടെ യും ലൈസന്‍സ് പുതുക്കുന്ന ത് അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
എന്നാല്‍, ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി ഇടപെട്ട് സാങ്കേതിക സമിതിയുടെ തീരുമാനം റദ്ദാ ക്കി.ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് പുറപ്പെടുവിച്ച ഉത്തരവില്‍ ആശയക്കുഴപ്പം ഉണ്ടായ സാ ഹചര്യത്തിലാണ് തീരുമാനം അസാധുവാക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്ത് പ്രവാസികളു ടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കു കയോ ഉത്തരവുകള്‍ ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സം ബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വ്യവസ്ഥകള്‍ ഒന്നും മുന്നോട്ട് വെച്ചിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ നട ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ മന്ത്രിസഭാ തീരുമാന പ്രകാരം പഴയ ഡ്രൈവിങ് ലൈസന്‍സുകള്‍ മാറ്റി പകരം സ്മാര്‍ട്ട് ലൈസന്‍സു കള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള പരിശോധന നടപടികള്‍ മാത്രമാണ് നടക്കുന്നതെന്ന് അധികൃതര്‍ പറ ഞ്ഞു. എന്നാല്‍ അനധികൃതമായി താമസിക്കുന്നവരോ നിയമം പാലിക്കാതെ ലൈസന്‍സ് കൈവശം വെ ക്കുന്നവരോ ഉണ്ടെങ്കില്‍ അവരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.