പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈ സേഷന്‍ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില 990 രൂപയാണെന്ന് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനി ഡോ.റെഡ്ഡീസ് ലാബ്
ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനി ഡോ.റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ച തായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അത് വൈ റസ് ബാധിച്ച കോശങ്ങള്‍ക്കുള്ളില്‍ അടിഞ്ഞു കൂടുന്നു. വൈറസിന്റെ ഊജ്ജ ഉല്‍പാദനവും ഉപാ പചയ പ്രവര്‍ത്തനങ്ങളും തടഞ്ഞ് അതിന്റെ ഇരട്ടിപ്പ് തടയും. വൈറസ് ബാധിച്ച കോശങ്ങളില്‍ മാത്രം അടിഞ്ഞുകൂടുന്നത് ഈ മരുന്നിന്റെ പ്രത്യേകതയാണെന്ന് ഡിആര്‍ഡിഒ പറയുന്നു.
ഒരു വര്‍ഷം നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത കേവിഡ് പ്രതിരോധ മരുന്നിന്റെ അടിയന്തര ഉപയോഗ ത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. വെള്ളത്തി ല്‍ ലയിപ്പിച്ച് കഴിക്കാവുന്ന ഈ മരുന്ന് കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പാണ്.
ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ എത്രയും വേഗം രോഗമുക്തരാക്കി വീടുകളിലേക്ക് മടക്കി അയയ്ക്കാന്‍ സാധിക്കുമെന്നതാണ് മരുന്നിന്റെ പ്രത്യേകത. മിതമായതും കഠിനവുമായ കോവിഡ് രോഗികളിലും ഈ മരുന്ന് ഫലപ്രദമായി പ്രവര്‍ ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവരില്‍ പോലും ഇത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട. ഈ സാഹചര്യത്തിലാണ് അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.