Breaking News

വിദ്യാഭ്യാസം, ആരോഗ്യം, ദുരന്ത നിവാരണ മേഖലകളില്‍ ബദല്‍ നയമില്ല ; നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം

കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാന്‍ ഉതകുന്ന ബദല്‍ വിദ്യാഭ്യാസ നയം കൊണ്ടുവരാനും സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം : കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ പുത്തന്‍ ആരോഗ്യനയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇല്ലാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച മാതാപിതാക്കളുടെ ആശങ്ക അകറ്റാന്‍ ഉതകുന്ന ബദല്‍ വിദ്യാഭ്യാസ നയം കൊണ്ടുവരാനും സര്‍ക്കാരിനായില്ല. കോവിഡ് പകര്‍ച്ചവ്യാ ധിയും പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങ ളെയും ഒരുമിച്ച് നേരിടാനുള്ള പുതിയ ദുരന്ത നിവാരണ നയം ഉണ്ടാകാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കിയെന്ന നയപ്ര ഖ്യാപനത്തിലെ പരാമര്‍ശം വസ്തുത വിരുദ്ധ മാണ്. ഉത്തേജന പാക്കേജിലെ 15,000 കോടി രൂപ ക്ഷേ മപെന്‍ഷനുകള്‍ക്ക് കൊടുത്ത തുകയാണ്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി കൊടുക്കുന്നുണ്ടെ ന്നാണ് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, പുതുക്കിയ പെന്‍ഷന്‍ തുക കൊടു ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇത് രണ്ടും എങ്ങനെ ചേരുമെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

കോവിഡ് മരണ നിരക്കിനെ സംബന്ധിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. കോവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആനുകൂല്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്ക് സര്‍ക്കാര്‍ മനപൂര്‍വ്വം കുറച്ചു കാണിച്ചാല്‍ ഈ ആനുകൂല്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകും. കോവിഡ് മരണനിരക്ക് മനഃപൂര്‍വം കുറച്ചു കാണിക്കുന്നുവെന്ന് ഐ.എം.എ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു ണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.