താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയാ യിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
വാഷിങ്ടണ്‍: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതല്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. റോയിട്ടേഴ്‌സിന് വേണ്ടി ജോലി ചെയ്യുന്ന 38 കാരനായ ഡാനിഷ്, താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെ പ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപി ടിച്ച് കൊല്ലുകയായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ മാസികയായ വാഷിങ്ടണ്‍ എക്‌സാമിനറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ജൂലൈ 16ന് കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക്കില്‍ ആക്രമണം നടന്ന പ്രദേശത്തേയ്ക്ക് പോകു ന്ന തിനിടെ താലിബാന്‍ ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അഫ്ഗാന്‍ സൈ ന്യം ചിതറിയോടി. സിദ്ദിഖിയോടൊപ്പമുണ്ടായിരുന്ന കമാന്‍ഡറും സംഘവും മറ്റ് സ്ഥങ്ങളിലേയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ താലിബാന്‍ ആക്രമണം അവസാനിപ്പിച്ചില്ല. താലിബാന്‍ നടത്തിയ ആക്രമ ണത്തില്‍ പരിക്കേറ്റ സിദ്ദിഖിയെ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനായി സൈന്യം സമീപത്തുള്ള പള്ളിയിലേയ്ക്ക് മാറ്റുകയായിരുന്നു.
താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുക യും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാ നിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സം ഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. യുദ്ധ നിയമങ്ങളെയും മറ്റും മാനിക്കാന്‍ തയ്യാറ ല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള താലിബാന്റെ തീരുമാനം വ്യക്തമാക്കുന്നതെന്നും വാഷിങ്ടണ്‍ എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയ്ക്കും ശരീരത്തിലും ക്രൂര മര്‍ദ്ദനമേറ്റ് വെടിയുണ്ട കൊണ്ട് തുളഞ്ഞ നിലയിലായിരുന്നു സിദ്ദിഖി യുടെ മൃതദേഹമെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മൃതദേഹം വികൃതമാക്കി യതിലൂ ടെ യുദ്ധമുഖത്തെ എല്ലാ മര്യാദകളും താലിബാന്‍ ലംഘിച്ചിരിക്കുകയായിരുന്നു.ഡാനിഷന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു ഫോട്ടോകളും ഡാനി ഷിന്റെ മൃതദേഹത്തിന്റെ വീഡിയോയും പരിശോധിച്ചപ്പോള്‍ താലിബാന്‍ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചിരുന്നതായും നിരവധി തവണ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു.
മാദ്ധ്യമപ്രവര്‍ത്തകര്‍ സൈന്യത്തോടൊപ്പം ഉണ്ടെന്ന് അറിയിച്ചില്ലെന്നും അബദ്ധത്തിലാണ് സിദ്ദിഖിയെ വധിച്ചത് എന്നുമാണ് താലിബാന്‍ സംഭവ ത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സിദ്ദിഖിയുടെ മരണത്തില്‍ താലിബാന്‍ നല്‍കിയ വിശദീകരണം വെറും നാടകമായിരുന്നെന്ന് റിപ്പോര്‍ട്ടി ല്‍ ചൂണ്ടിക്കാട്ടുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.