ഡല്‍ഹിയില്‍ കോവിഡ് നാലാം തരംഗം പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് ദ്രുതഗ തിയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് നാലാം തരംഗം പിടിമുറുക്കുന്നു. രാജ്യതലസ്ഥാനത്ത് ദ്രുതഗതിയി ലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചൂ ണ്ടിക്കാട്ടി. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാമത്തെ തരംഗമായിരിക്കാം, പക്ഷെ ഡല്‍ഹിയില്‍ ഇത് നാലാം തരംഗമാണ്. നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഏതെങ്കിലും തരത്തിലുള്ള ലോ ക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേ സുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീ കരിച്ചതോടെ മൂന്ന് സ്‌കൂളുകള്‍ അടച്ചു. നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേ ര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നതാണ് ആശങ്കയ്ക്ക് കാരണം. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 3,594 കോവിസ് കേസുകളാണ് സ്ഥിരീകരിച്ചത്. 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 11,994 സജീവ കേ സുകളാണ് ഇവിടെയുള്ളത്. നോയിഡയിലെ സ്‌കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസ കരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാ റായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദ മായ എക്ഇ സ്ഥിരീകരിച്ചിട്ടി ല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.