കെഎസ്ഇബിയില്‍ ഇടത് സംഘടന ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടി ല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെയര്‍മാനും സംഘടനകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബിയില്‍ ഇടത് സംഘടന ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടി ല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെയര്‍മാനും സംഘടനകളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാ ര്‍ തലത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സമരക്കാരുമായി മന്ത്രി കൂടിക്കാഴ്ച നട ത്തേണ്ട ആവശ്യം ഇല്ല. ബോര്‍ഡ് തലത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതി. പ്രശ്‌ന പരിഹാരത്തിന് ചെയര്‍മാ ന്‍ തന്നെ മുന്‍കയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. ഇതിന് പി ന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കെഎസ്ഇബി സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇട പെടില്ലെന്ന് മന്ത്രി പറഞ്ഞു.
ചെയര്‍മാന്‍ ബി അശോകും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാ തെ വന്നതോടെ ഇന്നലെ സിപിഎം പ്രശ്‌നത്തില്‍ ഇടപെട്ടിരു ന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയു മായി മുന്‍ മന്ത്രി എ കെ ബാലന്‍ ചര്‍ച്ച നടത്തി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനു,ഓഫീ സേഴ്‌സ് അസോസിയേ ഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ഹരികുമാര്‍ എന്നി വര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം.
ഇടതു നേതാക്കള്‍ക്കെതിരായ നടപടിയും സമരത്തിനെതിരെ പ്രഖ്യാപിച്ച ഡയസ്‌നോണും പിന്‍വലി ച്ചുള്ള സമവായമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് മന്ത്രി കൃഷ്ണന്‍കുട്ടിയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ കെ ബാലനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ചെയര്‍മാനെ മാറ്റണമെ ന്ന് സമരക്കാര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഭാരവാഹികള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ചീഫ് ഓഫീസിന് മുന്നില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റോ വൈദ്യുതിമന്ത്രിയോ വിളിക്കുന്ന ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.