ന്യൂഡൽഹി : ഡല്‍ഹി കലാപ കേസില്‍ ജാമ്യം തേടി ഷർജീൽ ഇമാം സമർപ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, ജാമ്യാപേക്ഷ അടുത്തദിവസം തന്നെ കേൾക്കാനും കഴിയുന്നത്ര വേഗത്തിൽ തീർപ്പുണ്ടാക്കാനും ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഷര്‍ജീല്‍ ഇമാമിന്‍റെ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
മൗലികവകാശലംഘനത്തിനു ഭരണഘടനാ അനുച്ഛേദം 32 പ്രകാരമാണ് ഷര്‍ജീല്‍ ഇമാം ഹര്‍ജി നല്‍കിയിരുന്നത്. വിദ്യാര്‍ഥി നേതാവായിരിക്കെയാണ് ഷർജീൽ ഇമാമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കലാപകാലത്ത് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലും പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതടക്കം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.