അബുദാബി : ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലോകബാങ്കുമായി കൈകോർത്ത് യുഎഇ . രോഗങ്ങളെക്കുറിച്ചും ചികിത്സാ ചെലവിനെക്കുറിച്ചുമുള്ള പഠനം ഭാവിതലമുറകൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സഹായിക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചികിത്സാച്ചെലവ് എന്ന വിഷയത്തിലെ പഠനം ഭാവിയിൽ സേവന രംഗങ്ങളിൽ സമഗ്ര മാറ്റത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രോഗങ്ങൾ, ചികിത്സാ ചെലവ്, ഫലപ്രാപ്തി, ചികിത്സിച്ചില്ലെങ്കിലുള്ള ഭവിഷ്യത്തുകൾ എന്നിവയെല്ലാം പഠനവിധേയമാക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ആരോഗ്യരംഗത്ത് പുതിയ നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
രോഗങ്ങൾ മൂലം വ്യക്തികൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ആഘാതവും വിലയിരുത്തും. സർക്കാർ ആരോഗ്യ സംരക്ഷണ ധനസഹായത്തിന് ഈ റിപ്പോർട്ട് സഹായകമാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആരോഗ്യ നിയന്ത്രണ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി, ലോകബാങ്ക് ജിസിസി കൺട്രി ഡയറക്ടർ സഫ അൽ തയ്യിബ് അൽ കൊഗാലി എന്നിവർ ഒപ്പുവച്ചു. ആരോഗ്യസംരക്ഷണം വർധിപ്പിക്കാനുള്ള യുഎഇയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ലോക ബാങ്ക് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സഫ എൽ തയ്യിബ് എൽ കോഗാലി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.