ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാ കുന്ന ‘അന്ത രം’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂ പ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മാധ്യമ പ്രവ ര്‍ത്തകന്‍ പി.അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം
കൊച്ചി: ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകു ന്ന ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂ പ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി.അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം. കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അന്തരത്തിന്റെ ചിത്രീകരണം.
കോള്‍ഡ് കേസ്,എസ് ദുര്‍ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്ര ത്തിലെ നായകന്‍.’രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സം സ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുന്നു. എ ഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകത യുമുണ്ട്.
ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വ ന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ത മാണ് അന്തരമെന്ന് സംവിധായകന്‍ പി.അഭി ജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യ ല്‍ പൊളിറ്റിക്‌സും പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനു കളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേ യനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്. അന്തരം താമസിയാതെ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി,എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബര ന്‍, കാവ്യ, ദീ പാറാണി,ലയ മരിയ ജയ്‌സണ്‍,സിയ പവല്‍, പൂജ, മുനീര്‍ഖാന്‍,ജോമിന്‍.വി. ജിയോ,ബാബു ഇല വുംത്തിട്ട,ഗാഥ.പി,രാഹുല്‍രാജീവ്, ബാസില്‍.എന്‍,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മ്മാതാക്കള്‍: ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ള ന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍,എ ശോഭില. സഹനിര്‍മ്മാതാക്കള്‍:ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്.തിരക്കഥ,സംഭാഷണം:ഷാനവാസ് എം എ. ഛായാഗ്രഹണം: എ മുഹമ്മദ്, എഡി റ്റിങ്:അമല്‍ജിത്.അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് യാത്ര.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.