ദോഹ : ഖത്തറിന്റെ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്. https://eservices.visitqatar.qa/authentication/login എന്ന പുതിയ പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ലളിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആതിഥേയ മേഖലയുടെ പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്താനും പുതിയ ഇ–സേവനം ഫലപ്രദമാകും. ടൂറിസം മേഖലയ്ക്കായി ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങളാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഖത്തർ ഐഡി ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. അല്ലെങ്കിൽ നാഷനൽ ഓഥന്റിക്കേഷൻ സിസ്റ്റം മുഖേനയും പോർട്ടലിൽ ലോഗിൻ ചെയ്യാം.
പുതിയ സേവനങ്ങൾ അറിയാം
∙ എളുപ്പത്തിൽ ലൈസൻസിന് അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യാം.
∙ അപേക്ഷയുടെ സ്റ്റേറ്റസ് ട്രാക്ക് ചെയ്യാം.
∙ 24 മണിക്കൂറും ഇ–സേവനം ലഭ്യമാണ്.
∙ എല്ലാ പെയ്മെന്റുകളും ഒരിടത്ത് തന്നെ അടയ്ക്കാം
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.