Breaking News

ഖത്തര്‍ ദേശീയ ദിനം; 10 ദിവസം നീളുന്ന ആഘോഷങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയില്‍ തുടക്കം.

ദോഹ : ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളിലേക്ക് രാജ്യം ഉണര്‍ന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ തുടക്കമായി.ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. 10 ദിവസം നീളുന്ന ആഘോഷത്തിനാണ് തുടക്കമായത്. ഇന്നലെ ദര്‍ബ് അല്‍ സായിയിലെ പ്രധാന സ്‌ക്വയറില്‍ രാജ്യത്തിന്‌റെ ദേശീയ പതാകയായ ‘അല്‍ അദാം’ ഉയര്‍ത്തി സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്. ദേശീയ ഗാനാലാപനവും പരമ്പരാഗത വാള്‍ നൃത്തവും ഒക്കെയായി സാംസ്‌കാരിക തനിമയില്‍ തന്നെയാണ് പതാക ഉയര്‍ത്തല്‍ നടന്നത്. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ മികച്ച ജനപങ്കാളിത്തമാണ് ആദ്യ ദിനത്തില്‍ ഉണ്ടായിരുന്നത്. 
10 ദിവസത്തെ ദേശീയ ദിനാഘോഷം 18ന് സമാപിക്കും. 15 പ്രധാന ഇവന്‌റുകള്‍ക്കു പുറമെ 104 വ്യത്യസ്ത പരിപാടികളാണ് ദര്‍ബ് അല്‍ സായിയില്‍ നടക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ള ഒട്ടേറെ സ്ഥാപനങ്ങളും ഏജന്‍സികളും ദര്‍ബ് അല്‍ സായിയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ബോധവല്‍ക്കരണ പവിലിയനുകള്‍ക്ക് പുറമെ പരമ്പരാഗത ശൈലിയിലുള്ള ഖത്തരി വീട്, പ്രധാന തീയറ്റര്‍, കലാ വീഥി, ബിദ് അഹ് ഇവന്‌റ്, മക്തര്‍, പപ്പറ്റ് തിയറ്റര്‍, ഡെസേര്‍ട്ട് മ്യൂസിയം തുടങ്ങി സാംസ്‌കാരിക, കലാ, പൈതൃക, വിദ്യാഭ്യാസ കാഴ്ചകളും പരിപാടികളുമാണ് ഇനിയുള്ള ദിവസങ്ങളില്‍ ദര്‍ബ് അല്‍ സായിയില്‍ നടക്കുന്നത്. 
പ്രധാന തീയറ്ററില്‍ കവിതാ സായാഹ്നം, മത, സാംസ്‌കാരിക, കലാ സിംപോസിയങ്ങള്‍, നാടകാവിഷ്‌കാരങ്ങള്‍ എന്നിവയാണ് നടക്കുക. കുട്ടികള്‍ക്കായി പ്രത്യേക നാടകാവതരണം, കുട്ടികളുടെ സംഗീത പരിപാടി എന്നിവയും ഉണ്ടാകും. ഖത്തര്‍ സര്‍വകലാശാല അലുംനൈ അസോസിയേഷന്‌റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികളും നടക്കും. 
ദിവസവും ഉച്ചയ്ക്ക് 3.00 മുതല്‍ രാത്രി 11.00 വരെയാണ് പൊതുജനങ്ങള്‍ക്ക് ദര്‍ബ് അല്‍ സായിയിലേക്ക് പ്രവേശനം. രാജ്യത്തിന്‌റെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം പ്രത്യേകമായി നിര്‍മിച്ച ഇടമാണിത്. സന്ദര്‍ശകര്‍ക്കായി 80 വില്‍പന ശാലകളും 30 റസ്റ്ററന്റുകളും കഫേകളും ഇവിടെയുണ്ട്. കൂടാതെ 5 നാടന്‍ ഗെയിമുകളും ഉണ്ട്. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.