Breaking News

ഞാനല്ല ക്യാപ്റ്റന്‍, പാര്‍ട്ടിയാണ് ; പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

കണ്ണൂര്‍ : സിപിഎം നേതാവ് പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു.

യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എല്‍ഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

സ്നേഹ പ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോള്‍ ഇതൊക്കെ എന്റെയൊരു കേമത്തരത്തിന്റെ ഭാഗമാണ് എന്ന് ധരിച്ച് ഈ ഭാഗത്തിന് (തലയിലേക്ക് ചൂണ്ടിക്കാട്ടി) വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകില്ല. ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തും. അതും പാര്‍ട്ടിയുടെ ഒരു രീതി തന്നെയാണ്. സാധാരണ കമ്യൂണിസ്റ്റുകാര്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് പോകുക. ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയാണ് ഞങ്ങള്‍ക്ക് സുപ്രിം. പാര്‍ട്ടിക്ക് അതീതനായി എന്നൊരാള്‍ ചിന്തിക്കുമ്പോഴാണ് അയാള്‍ക്ക് അബദ്ധം പറ്റുന്നത്.
നുണകളുടെ മലവെള്ള പാച്ചില്‍ തന്നെ ഉണ്ടായി. എന്നാല്‍ അതിനെ എല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്ലാ നല്ല കാര്യങ്ങളെയും വക്രീകരിച്ചു കാണിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് മുന്‍പേ ചില മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമം നടന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. അത് ശരി വെക്കുന്നതാണ് പുതിയ കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയെ കുറിച്ച് രാജ്യത്തിന് പൊതുവായി ചില ധാരണകള്‍ ഉണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് രാഹുല്‍ ശ്രമിക്കുന്നത്. നേരം പുലരുമ്പോള്‍ കുറെ ആരോപണം വായിക്കുക. അതിന് മറുപടി കിട്ടുമ്പോള്‍ വേറെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക. ഇതാണ് പ്രതിപക്ഷ ധര്‍മ്മം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.