Breaking News

ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

ജിദ്ദ: ജിദ്ദയിൽ ഈദ് അവധിക്ക് ശേഷമുള്ള സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. വേനൽക്കാല സമയമാണ് പ്രഖ്യാപിച്ചത്. ജിദ്ദ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ്റെതാണു തീരുമാനം. ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കുമാണ് പുതിയ സമയക്രമം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായ രൂപത്തിലാണ് പുതിയ ക്രമീകരണം. ഈദ് അവധിക്ക് ശേഷം നാളെയാണ് സ്കൂൾ ആരംഭിക്കുന്നത്. രാവിലെ 6 :45 നും. സായാഹ്ന സ്കൂളുകൾ 12.45 നുമാണ് പ്രവർത്തി സമയം ആരംഭിക്കുക.തുടർ വിദ്യാഭ്യാസ പ്രൈമറി സ്കൂളുകളിൽ ആൺകുട്ടികൾക്ക് ആറിനും പെൺകുട്ടികൾക്ക് വൈകീട്ട് 3.30 നും ആരംഭിക്കും. ഇൻറർ സെക്കൻഡറി സ്കൂളുകൾക്ക് ആൺകുട്ടികളുടെ സമയം വൈകിട്ട് അഞ്ച് ആയിരിക്കും. കാലാവസ്ഥ അനുയോജ്യമായ സമയങ്ങളിൽ അദ്ധ്യായനവും പഠനവും എളുപ്പമാക്കാൻ പുതിയ സമയക്രമം സഹായകമാവും. കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി കൂടിയാണ് പുതിയ സമയക്രമം നടപ്പിലാക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.