Breaking News

അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി

റിയാദ് : അറബിക് ഭാഷ പഠനത്തിനായി പുതിയ പദ്ധതി ആരംഭിച്ച് സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി. അമേരിക്കയിലെ ഇന്ത്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി. വിദേശികളെ അറബിക് അധ്യാപക മേഖലയിലേക്ക് കൊണ്ട് വരുകയാണ് ലക്ഷ്യം. അറബിക് ഭാഷ മാതൃ ഭാഷ അല്ലാത്തവർക്കായാണ് പദ്ധതി ഒരുങ്ങുന്നത്. ഇത്തരം ആളുകളെ കൂടി അറബിക് അധ്യാപക മേഖലയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലന പരിപാടി. ഏപ്രിൽ 8 വരെയായിരിക്കും പരിശീലന പരിപാടി തുടരുക. ഭാഷ പരിശോധന, ഹംസ അക്കാദമിക് ടെസ്റ്റിനുള്ള പരിശീലനം, നൂതന അധ്യാപന സാങ്കേതികതകളുടെ പരിശീലനം, പ്രൊഫഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് സെഷനുകൾ തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അറബിക് ഭാഷാ വിദ്യാഭ്യാസ രീതികൾ മനസ്സിലാക്കാനും, അക്കാദമിക് വിദഗ്ധത പങ്കുവെക്കാനും ഇതിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുങ്ങും. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ സെമിനാറും സംഘടിപ്പിക്കും. അറബി ഭാഷയെ വികസിപ്പിക്കുന്നതിനും, ഉയർന്ന യോഗ്യതയുള്ള അധ്യാപകരെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.