മനാമ : ബഹ്‌റൈനിൽ വച്ച് സംഘടിപ്പിച്ച രാജ്യാന്തര കായികമേളയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയ ഇന്ത്യൻ കായിക താരങ്ങൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ കായിക സ്‌കൂൾ പ്രതിനിധികളും വിദ്യാർഥികളും ഉദ്യോഗസ്‌ഥരും അടങ്ങുന്ന 185 ഓളം പ്രതിനിധി സംഘങ്ങളാണ് എംബസിയിൽ എത്തിയത്.
അമ്പെയ്ത്ത്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ചെസ്, ബാസ്കറ്റ് ബോൾ, ജൂഡോ, കരാട്ടെ, നീന്തൽ, ഫെൻസിങ്, ടേബിൾ ടെന്നിസ്, തയ്ക്വാൻഡോ തുടങ്ങിയവയിൽ ആയിരുന്നു ഇന്ത്യൻ വിദ്യാർഥികൾ മത്സരിച്ചത്. രണ്ടു സ്വർണ്ണവും നാല് വെള്ളിയും, ആറ് വെങ്കലവും നേടി ഇന്ത്യൻ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വിദ്യാർഥികൾക്കായുള്ള ‘വിസിറ്റ് എംബസി ‘ പരിപാടിയുടെ ഭാഗമായാണ് വിദ്യാർഥികൾ എംബസിയിൽ എത്തിയത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് പ്രതിനിധികളുമായി സംസാരിക്കുകയും എംബസി പ്രവർത്തനങ്ങളെപ്പറ്റി കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനുമായുള്ള ചരിത്രപരമായ ബന്ധങ്ങളെപ്പറ്റിയുള്ള അറിവുകൾ മനസിലാക്കിയാണ് വിദ്യാർഥികൾ എംബസിയിൽ നിന്ന് മടങ്ങിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.